Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

Agri- Clinics and Agri-Business Centers Scheme

സംരംഭക പരിശീലനവും ധനസഹായവും
കാർഷിക മേഖലയിലെ തൊഴിൽ സാധ്യത വിപുലപ്പെടുത്തുന്നതിനായി വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ ഇന്നോവേഷൻസ് ആൻഡ് ടെക്നോളജി ട്രാൻസ്‌ഫറിന്റെയും (CAITT, വെള്ളായണി)  ഹൈദരാബാദ് മാനേജിൻ്റെയും (MANAGE) സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന അഗ്രിക്ക്ലിനിക്ക് ആന്റ് അഗ്രിബിസിനസ് സെന്റേഴ്‌സ് സ്‌കീമിൻ്റെ ഭാഗമായി 45 ദിവസത്തെ സൗജന്യ പരീശീലനപരിപാടിയിലേക്ക്  അപേക്ഷകരെ ക്ഷണിക്കുന്നു. അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഡയറി സയൻസ്, അനിമൽ ഹസ്ബെൻ്ററി, ഫിഷറീസ്, ഫോറസ്ട്രി, അഗ്രികൾച്ചൾ എഞ്ചിനീയറിങ്, ബയോടെക്നോളജി, ഹോം സയൻസ്, കമ്യൂണിറ്റി സയൻസ്, ഫുഡ് ടെക്നോളജി, ഫുഡ് ന്യൂട്രീഷ്യൻ & ഡയറ്റെറ്റിസ്, എൻവിയോൺമെൻ്റൽ സയൻസ്, ബോട്ടണി, സുവോളജി, കെമസ്ട്രി എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും, +2 പാസായ ശേഷമുള്ള 3 വർഷത്തെ അഗ്രികൾച്ചർ ഡിപ്ലോമ കോഴ്സ് പടിച്ചവർക്കും അപ്രക്ഷിക്കാവുന്നതാണ്. പ്രായ പരിധി 21 മുതൽ 60 വയസ്സ് വരെ.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വ്യക്തിഗത സംരംഭങ്ങൾ തുടങ്ങുവാനായി 20 ലക്ഷം രൂപ വരെയും. അഞ്ച് അംഗങ്ങളടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒരു കോടി രൂപ വരെയും ബാങ്ക് വായ്പ ലഭിക്കും.  പൊതു വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് വായ്പ തുകയുടെ 36 ശതമാനം വരെ സബ്‌സിഡിയും വനിതകൾക്കും, ഷെഡ്യൂൾഡ് കാസ്റ്റ്/ ഷെഡ്യൂഡ് ട്രൈബ് വിഭാഗത്തിൽ ഉള്ളവർക്ക് 44 ശതമാനം വരെയും സബ്‌സിഡി ലഭിക്കും. വായ്‌പാ സഹായം ലഭിക്കുവാനുള്ള പരമാവധി പ്രായം 62 വയസ്സാണ്.
പദ്ധതിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 30 നകം http://acabcmis.gov.in എന്ന പോർട്ടലിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.  വിശദമായ വിവരങ്ങൾക്ക് www.agriclinics.net എന്ന വെബ്സൈറ്റ് സന്ദർശിക്കാം.  കൂടുതൽ വിവരങ്ങൾക്ക് 9447495778, 8891540778 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

Paragraph: 
Agri- Clinics and Agri-Business Centers Scheme
Institution: 
College of Agriculture, Vellayani

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019